---
title: "സ്വർണം വാങ്ങാൻ സമയമായി; ദുബായിൽ സ്വർണ വില വീണ്ടും കുത്തനെ താഴേക്ക്"
english_title: "Gold prices in Dubai fall sharply again"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368549/gold-prices-in-dubai-fall-sharply-again-"
published_at: "2026-06-26T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e2f407ce1c_GOLD.jpg"
keywords: ["Gold prices", "Dubai"]
---

# സ്വർണം വാങ്ങാൻ സമയമായി; ദുബായിൽ സ്വർണ വില വീണ്ടും കുത്തനെ താഴേക്ക്

> **Lead Summary:** **ദുബായ് : **രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ ദുബായിലും സ്വർണവിലയിൽ വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് (വെള്ളി) രാവിലെ പുറത്തുവിട്ട നിരക്കുകൾ പ്രകാരം സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**ദുബായ് : **രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ ദുബായിലും സ്വർണവിലയിൽ വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് (വെള്ളി) രാവിലെ പുറത്തുവിട്ട നിരക്കുകൾ പ്രകാരം സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന്(വെള്ളി) രാവിലെ രേഖപ്പെടുത്തിയ നിരക്കനുസരിച്ച് 24 കാരറ്റ് സ്വർണം ഗ്രാമിന് 482.50 ദിർഹമായി കുറഞ്ഞു. വ്യാഴാഴ്ച ഇത് 486 ദിർഹമായിരുന്നു. ആഭരണങ്ങൾ നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 450 ദിർഹത്തിൽ നിന്ന് 446.75 ദിർഹമായും താഴ്ന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ജൂൺ രണ്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് 60 ദിർഹവും 22 കാരറ്റിന് 55.50 ദിർഹവുമാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.

ജൂൺ രണ്ടിന് യഥാക്രമം 542.50 ദിർഹവും 502.25 ദിർഹവുമായിരുന്നു നിരക്കുകൾ. മാസങ്ങളായി ഉയർന്ന നിരക്കിൽ തുടർന്ന സ്വർണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ സാധാരണക്കാരായ ഉപയോക്താക്കൾക്കും ആഭരണ പ്രേമികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368549/gold-prices-in-dubai-fall-sharply-again-)