---
title: "കുവൈത്തിൽ അതികഠിനമായ ചൂട്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Extreme heat during the day; caution issued in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368597/extreme-heat-during-the-day-caution-issued-in-kuwait-"
published_at: "2026-06-26T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e518f966f8_sun.jpg"
keywords: ["Extreme heat", "Kuwait"]
---

# കുവൈത്തിൽ അതികഠിനമായ ചൂട്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **കുവൈത്ത് സിറ്റി : ** വാരാന്ത്യത്തിൽ രാജ്യത്ത് അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരങ്ങളിൽ ശരാശരി 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ തീരപ്രദേശങ്ങളിൽ ഇത് 48 ഡിഗ്രി വരെ ഉയർന്നു. ഇന്നലെ ശരാശരി 45 ഡിഗ്രി സെൽഷ്യസ് ആണ് നഗരങ്ങളിൽ രേഖപ്പെടുത്തിയത്.

## Article Content

**കുവൈത്ത് സിറ്റി : ** വാരാന്ത്യത്തിൽ രാജ്യത്ത് അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരങ്ങളിൽ ശരാശരി 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ തീരപ്രദേശങ്ങളിൽ ഇത് 48 ഡിഗ്രി വരെ ഉയർന്നു. ഇന്നലെ ശരാശരി 45 ഡിഗ്രി സെൽഷ്യസ് ആണ് നഗരങ്ങളിൽ രേഖപ്പെടുത്തിയത്.

തീരപ്രദേശങ്ങളിൽ 48 ഡിഗ്രി വരെയും. വാരാന്ത്യങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയർന്നേക്കാം. കഠിന ചൂടിൽ നിന്നു രക്ഷനേടാൻ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

കാലാവസ്ഥാ സംബന്ധമായ കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം പിന്തുടരുക. ചൂട് കൂടുന്നത് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368597/extreme-heat-during-the-day-caution-issued-in-kuwait-)