---
title: "ഫ്രീ വൈ-ഫൈ കണ്ട് കണക്ട് ചെയ്യാൻ വരട്ടെ; അക്കൗണ്ടിലെ പണം ഹാക്കർമാർ കൊണ്ടുപോകും! കുവൈത്ത് നാഷണൽ ബാങ്കിന്റെ മുന്നറിയിപ്പ്"
english_title: "Kuwait, Free Wi-Fi, Hackers, National Bank of Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368783/kuwait-free-wi-fi-hackers-national-bank-of-kuwait"
published_at: "2026-06-27T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f869c3bd12_Kuwait,_Free_Wi-Fi,_Hackers,_National_Bank_of_Kuwait.jpg"
keywords: ["Latest News", "Kuwait", "Free Wi-Fi", "Hackers", "National Bank Of Kuwait"]
---

# ഫ്രീ വൈ-ഫൈ കണ്ട് കണക്ട് ചെയ്യാൻ വരട്ടെ; അക്കൗണ്ടിലെ പണം ഹാക്കർമാർ കൊണ്ടുപോകും! കുവൈത്ത് നാഷണൽ ബാങ്കിന്റെ മുന്നറിയിപ്പ്

> **Lead Summary:** കുവൈത്ത് സിറ്റി: വിമാനത്താവളങ്ങൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മുന്നറിയിപ്പ് നൽകി. പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളുമായി ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്തിരിക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും ബാങ്കിങ് ഇടപാടുകൾ നടത്തരുതെന്ന് ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

## Article Content

കുവൈത്ത് സിറ്റി: വിമാനത്താവളങ്ങൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മുന്നറിയിപ്പ് നൽകി. പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളുമായി ഫോണോ ലാപ്ടോപ്പോ കണക്ട് ചെയ്തിരിക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും ബാങ്കിങ് ഇടപാടുകൾ നടത്തരുതെന്ന് ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

യഥാർഥ നെറ്റ്‌വർക്കിന് സമാനമായ പേരുള്ള വ്യാജ വൈ-ഫൈ ഉണ്ടാക്കി ഉപയോക്താക്കളെ ഹാക്കർമാർക്ക് കബളിപ്പിക്കാമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. എല്ലാ സമയത്തും സുരക്ഷിതമായ ഇന്റർനെറ്റ് മാത്രം ഉപയോഗിക്കണമെന്നും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കണമെന്നും നാഷണൽ ബാങ്ക് നിർദേശിച്ചു. ഉപയോഗത്തിലില്ലാത്തപ്പോൾ വൈ-ഫൈ ഓഫ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368783/kuwait-free-wi-fi-hackers-national-bank-of-kuwait)