---
title: "ബന്ധം കൂടുതൽ ശക്തമാക്കാൻ.....: ഒമാൻ സുല്‍ത്താന്റെ ഫ്രാന്‍സ് സന്ദര്‍ശനം നാളെ മുതൽ"
english_title: "Sultan of Oman's visit to France begins tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368800/sultan-of-omans-visit-to-france-begins-tomorrow-"
published_at: "2026-06-27T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f93105481f_OMAN.jpg"
keywords: ["Sultan of Oman", "Haitham Bin Tariq", "France"]
---

# ബന്ധം കൂടുതൽ ശക്തമാക്കാൻ.....: ഒമാൻ സുല്‍ത്താന്റെ ഫ്രാന്‍സ് സന്ദര്‍ശനം നാളെ മുതൽ

> **Lead Summary:** **മസ്‌കത്ത് : **ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഫ്രാൻസിലേക്ക് പുറപ്പെടും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

## Article Content

**മസ്‌കത്ത് : **ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഫ്രാൻസിലേക്ക് പുറപ്പെടും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ജൂണ്‍ 28, 29 തീയതികളിലാണ് സന്ദര്‍ശനം. ഒമാനും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം.

സുല്‍ത്താനോടൊപ്പം ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും യാത്രതിരിക്കും. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സ്വകാര്യ ഓഫീസ് മേധാവി ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി അന്‍വര്‍ ബിന്‍ ഹിലാല്‍ അല്‍ ജബ്രി, ഫ്രാന്‍സിലെ ഒമാന്‍ അംബാസഡര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ അറൈമി എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നതായും റോയല്‍ കോര്‍ട്ട് അഫേഴ്‌സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368800/sultan-of-omans-visit-to-france-begins-tomorrow-)