---
title: "ഒമാനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗ്  നിരോധനം കടുപ്പിക്കുന്നു"
english_title: "Oman tightens plastic ban"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368837/oman-tightens-plastic-ban"
published_at: "2026-06-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fac56b5424_erg.jpg"
keywords: ["Latest news", "Oman", "Single-use plastic", "Plastic bag"]
---

# ഒമാനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗ്  നിരോധനം കടുപ്പിക്കുന്നു

> **Lead Summary:** മസ്‌കത്ത്:**[ ** ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള അഞ്ചാം ഘട്ട നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ച് പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായാണ് പരിസ്ഥിതി അതോറിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്.

## Article Content

മസ്‌കത്ത്:**[ ** ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള അഞ്ചാം ഘട്ട നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ച് പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായാണ് പരിസ്ഥിതി അതോറിറ്റി ഈ പദ്ധതി നടപ്പാക്കുന്നത്.

ഫർണിച്ചർ കടകൾ, പരമ്പരാഗത ഒമാനി ഖഞ്ചറുകൾ വിൽക്കുന്ന കടകൾ, സ്വർണ്ണ-വെള്ളി ആഭരണശാലകൾ, കാർ കെയർ സെന്ററുകൾ, കാർ ഷോറൂമുകൾ എന്നിവടങ്ങളിലാണ് ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം വരുന്നത്.

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറാൻ ആവശ്യമായ സമയം നൽകുന്നതിനാണ് അതോറിറ്റി ഘട്ടം ഘട്ടമായി നിരോധനം ഏർപ്പെടുത്തുന്നത്. ഫാർമസികൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, മൊബൈൽ-ഗൃഹോപകരണ കടകൾ ഉൾപ്പെടെയുള്ള മേഖലകളിൽ മുൻ ഘട്ടങ്ങളിൽ തന്നെ പ്ലാസ്റ്റിക് ബാഗുകൾ വിജയകരമായി നിരോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368837/oman-tightens-plastic-ban)