---
title: "2026 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷം; പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി സൗദി അറേബ്യ "
english_title: "Saudi Arabia releases postage stamp to mark 2026 as 'Year of Artificial Intelligence'"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368863/saudi-arabia-releases-postage-stamp-to-mark-2026-as-year-of-artificial-intelligence"
published_at: "2026-06-27T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb98de1b9d_rthrftgh.jpg"
keywords: ["Latest news", "Year of Artificial Intelligence", "Saudi Arabia", "Postage stamp"]
---

# 2026 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷം; പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി സൗദി അറേബ്യ 

> **Lead Summary:** റിയാദ്:**[**2026-നെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി' പ്രഖ്യാപിച്ചതിന്റെ ഭാഗമായി സൗദി അറേബ്യ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് സൗദി പോസ്റ്റാണ് 3 റിയാൽ വിലയുള്ള സ്റ്റാമ്പ് വിപണിയിലിറക്കിയത്. ആധുനിക സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

## Article Content

റിയാദ്:**[**2026-നെ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി' പ്രഖ്യാപിച്ചതിന്റെ ഭാഗമായി സൗദി അറേബ്യ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് സൗദി പോസ്റ്റാണ് 3 റിയാൽ വിലയുള്ള സ്റ്റാമ്പ് വിപണിയിലിറക്കിയത്. ആധുനിക സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മുൻനിരയിലെത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

 മാനവിക സേവനം, നവീകരണം, സുസ്ഥിര വികസനം എന്നിവയ്ക്കായി AI സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ സ്റ്റാമ്പ്.

ഡാറ്റാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതിയും, ഭാവി സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി വളർന്നുവരുന്നതും ഈ ചുവടുവെപ്പ് എടുത്തുകാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368863/saudi-arabia-releases-postage-stamp-to-mark-2026-as-year-of-artificial-intelligence)