---
title: "ബഹ്റൈനെതിരായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്"
english_title: "Kuwait strongly condemns attack on Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368871/kuwait-strongly-condemns-attack-on-bahrain"
published_at: "2026-06-27T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fc0e475403_S.jpg"
keywords: ["Kuwait", "Condemns", "Attack", "Bahrain"]
---

# ബഹ്റൈനെതിരായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി: **ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ബഹ്റൈന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി: **ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ബഹ്റൈന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാൻ നടപടി ബഹ്‌റൈന്റെ സ്ഥിരതക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രാദേശിക സമാധാന ശ്രമങ്ങളെ ഈ ആക്രമണം ദുർബലപ്പെടുത്തുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ബഹ്‌റൈന് അചഞ്ചലമായ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് പരമാധികാരം, സുരക്ഷ, പൗര സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368871/kuwait-strongly-condemns-attack-on-bahrain)