---
title: "സൗദിയിൽ ദാരുണമായ വാഹനാപകടം; കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു"
english_title: "Two people died in a vehicle collision in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369041/two-people-died-in-a-vehicle-collision-in-saudi-arabia"
published_at: "2026-06-28T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f56ec7579_21.jpg"
keywords: ["Latest News", "Accident", "Death", "Saudi Arebia", "Kannur Natives"]
---

# സൗദിയിൽ ദാരുണമായ വാഹനാപകടം; കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരിച്ചു. കണ്ണൂർ സ്വദേശികളായ സജീം , ശ്രീലേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിലെ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. റാസ്തന്നൂറയിൽ നിന്ന് ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ സ്വദേശി യുവാവിൻ്റെ വാഹനം ഇടിക്കുകയായിരുന്നു.

## Article Content

**റിയാദ്: [ **സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരിച്ചു. കണ്ണൂർ സ്വദേശികളായ സജീം , ശ്രീലേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിലെ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. റാസ്തന്നൂറയിൽ നിന്ന് ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ സ്വദേശി യുവാവിൻ്റെ വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. പൂർണമായും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ പണിപ്പെട്ടാണ് പോലീസ് പുറത്തെടുത്തത്.

സജീം സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഇരുവരും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്.

ദമ്മാമിൽ ബിസിനസ് നടത്തുകയായിരുന്നു സജീം; ശ്രീലേഷ് അദ്ദേഹത്തിന്റെ ജീവനക്കാരനും. സജീമിൻ്റെ മൃതദേഹം ദമ്മാമിൽ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ദമ്മാമിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്.

ശ്രീലേഷിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് ശ്രീലേഷിന്റെ സഹോദരൻ ശ്രീരാഗ് അന്തരിച്ചത് എന്ന വിവരം കുടുംബത്തിന് തീരാവേദനയായിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369041/two-people-died-in-a-vehicle-collision-in-saudi-arabia)