---
title: "ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്"
english_title: "Kuwait strongly condemns Iran attack as a direct threat to national security"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369042/kuwait-strongly-condemns-iran-attack-as-a-direct-threat-to-national-security"
published_at: "2026-06-28T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f60a8d9c9_kuwait.jpg"
keywords: ["Iran-Kuwait border conflict", "Kuwaiti Ministry of Foreign Affairs", "Iran attack", "Kuwait condemns"]
---

# ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി: ** ഇന്ന് പുലർച്ചെ രാജ്യത്തിന് നേരെ നടന്ന ആക്രമണം ഉൾപ്പെടെ, ഇറാനിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** ഇന്ന് പുലർച്ചെ രാജ്യത്തിന് നേരെ നടന്ന ആക്രമണം ഉൾപ്പെടെ, ഇറാനിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.

ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിശേഷിപ്പിച്ചു. തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പിരിമുറുക്കങ്ങൾ കുറക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയാണിത്. സംഘർഷം ലഘൂകരിക്കാനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും സൂചിപ്പിച്ചു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭ ചാർട്ടറിനും അനുസൃതമായി പ്രതികരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369042/kuwait-strongly-condemns-iran-attack-as-a-direct-threat-to-national-security)