---
title: "കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു"
english_title: "Kuwait military attack, Oman solidarity with Kuwait,Oman Foreign Ministry statement"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369060/kuwait-military-attack-oman-solidarity-with-kuwaitoman-foreign-ministry-statement"
published_at: "2026-06-28T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41088e92e4a_Oman_Foreign_Ministry_statement.jpg"
keywords: ["Latest News", "Kuwait Attack", "Oman Kuwait Solidarity", "Gulf News"]
---

# കുവൈത്തിന് നേരെയുണ്ടായ സൈനിക ആക്രമണം; ശക്തമായി അപലപിച്ച് ഒമാൻ, പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

> **Lead Summary:** മസ്കത്ത്: കുവൈത്തിന് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. കുവൈത്തിന് ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാവുന്ന എല്ലാത്തരം നടപടികളെയും ഒമാൻ പൂർണ്ണമായി തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

## Article Content

മസ്കത്ത്: കുവൈത്തിന് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ സൈനിക ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. കുവൈത്തിന് ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാവുന്ന എല്ലാത്തരം നടപടികളെയും ഒമാൻ പൂർണ്ണമായി തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369060/kuwait-military-attack-oman-solidarity-with-kuwaitoman-foreign-ministry-statement)