---
title: "ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു"
english_title: "Sailor killed in missile attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369098/sailor-killed-in-missile-attack-in-qatar"
published_at: "2026-06-29T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41cd432c99e_missile_attack.jpg"
keywords: ["Latest News", "Missile Attack", "Qatar", "Sailor killed"]
---

# ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു

> **Lead Summary:** ദോഹ: ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

## Article Content

ദോഹ: ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കുവൈത്തിലും ബഹ്‌റൈനിലും നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഖത്തറിലും ആക്രമണമുണ്ടാകുന്നത്. ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളുടെ മരണമാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ആക്രമണം നടത്തിയത് ആരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഖത്തർ തീരത്ത് ഖത്തറിന്റെ സൈനികസാന്നിധ്യമുണ്ടായിരുന്നു. ആ ഭാഗത്തേക്കാണ് ആക്രമണമുണ്ടായത്. അത് പ്രതിരോധിച്ചെന്നും മിസൈൽ അവശിഷ്ടങ്ങൾ വീണ് മരണം സംഭവിച്ചെന്നുമാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369098/sailor-killed-in-missile-attack-in-qatar)