---
title: "പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369102/expatriate-malayali-youth-passes-away-in-qatar"
published_at: "2026-06-29T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41d79875620_death_Malayali.jpg"
keywords: ["Latest News", "Malayali Death", "Doha"]
---

# പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** ദോഹ: മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജുനീഷ് ആണ് ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അച്ചിപ്ര അക്ബറിന്റെ മകനാണ്. എട്ട് വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലായിരുന്നു ജോലി.

## Article Content

ദോഹ: മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജുനീഷ് ആണ് ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അച്ചിപ്ര അക്ബറിന്റെ മകനാണ്. എട്ട് വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലായിരുന്നു ജോലി.

കുടുംബസമേതം ഖത്തറിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ നേതാക്കളുടെ നേതൃത്വത്തിൽ നിർവഹിച്ചു വരുന്നു. മാതാവ്: ജുവൈരിയ. ഭാര്യ: ജൂനിഷ അക്ബർ. രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369102/expatriate-malayali-youth-passes-away-in-qatar)