---
title: "മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി"
english_title: "Three criminals sentenced to death in Saudi Arabia for drug trafficking."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369143/three-criminals-sentenced-to-death-in-saudi-arabia-for-drug-trafficking"
published_at: "2026-06-29T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41fdebd00dc_court_.jpg"
keywords: ["Drug trafficking", "executions in Saudi Arabia", "Saudi Arabia news"]
---

# മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി

> **Lead Summary:** **നജ്റാൻ : **സൗദി അറേബ്യയിൽ ലഹരിക്കടത്ത് നടത്തിയ മൂന്ന് പേർക്ക് വധശിക്ഷ നടപ്പിലാക്കി. ഹാഷിഷ് കടത്തിയ കുറ്റത്തിന് സോമാലിയൻ പൗരന്മാരായ അഹമ്മദ് ആദം അബ്ദു ഇബ്രാഹിം, അഹമ്മദ് മഹ്മൂദ് ഇസ്മായിൽ അബ്ദുൾ റഹ്മാൻ, മഹമൂദ് അബ്ദുൾ റഹ്മാൻ ഹസ്സൻ എന്നിവർക്കാണ് ഞായറാഴ്ച നജ്‌റാൻ മേഖലയിൽ വധശിക്ഷ നൽകിയത്.

## Article Content

**നജ്റാൻ : **സൗദി അറേബ്യയിൽ ലഹരിക്കടത്ത് നടത്തിയ മൂന്ന് പേർക്ക് വധശിക്ഷ നടപ്പിലാക്കി. ഹാഷിഷ് കടത്തിയ കുറ്റത്തിന് സോമാലിയൻ പൗരന്മാരായ അഹമ്മദ് ആദം അബ്ദു ഇബ്രാഹിം, അഹമ്മദ് മഹ്മൂദ് ഇസ്മായിൽ അബ്ദുൾ റഹ്മാൻ, മഹമൂദ് അബ്ദുൾ റഹ്മാൻ ഹസ്സൻ എന്നിവർക്കാണ് ഞായറാഴ്ച നജ്‌റാൻ മേഖലയിൽ വധശിക്ഷ നൽകിയത്.

കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതായും മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട വിചാരണ കോടതി വധശിക്ഷ വിധി പുറപ്പെടുവിക്കുകയും പ്രതിഭാഗം അപ്പീൽ നൽകുകയും പിന്നീട് സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതോടെ വിധി അന്തിമമായിത്തീർന്നു.

ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വിധി നടപ്പിലാക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെല്ലാം നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369143/three-criminals-sentenced-to-death-in-saudi-arabia-for-drug-trafficking)