---
title: " ആഭരണ പ്രേമികൾക്ക് ആശ്വാസം ....: ദുബായിൽ ഇന്ന് സ്വർണവില കുറഞ്ഞു"
english_title: "Gold prices drop in Dubai today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369246/gold-prices-drop-in-dubai-today"
published_at: "2026-06-29T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42473d79cc2_gold.jpg"
keywords: ["Gold prices", "Gold price Dubai", "Dubai Gold"]
---

#  ആഭരണ പ്രേമികൾക്ക് ആശ്വാസം ....: ദുബായിൽ ഇന്ന് സ്വർണവില കുറഞ്ഞു

> **Lead Summary:** **ദുബായ് : **ദുബായിൽ ഇന്ന് സ്വർണവില കുറഞ്ഞു . ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 489.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഇത് 492.75 ദിർഹമായിരുന്നു. മലയാളി ഉപയോക്താക്കൾ കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 453 ദിർഹമായി കുറഞ്ഞു. മുൻദിവസം ഇത് 456.25 ദിർഹമായിരുന്നു.

## Article Content

**ദുബായ് : **ദുബായിൽ ഇന്ന് സ്വർണവില കുറഞ്ഞു . ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 489.25 ദിർഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഇത് 492.75 ദിർഹമായിരുന്നു. മലയാളി ഉപയോക്താക്കൾ കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 453 ദിർഹമായി കുറഞ്ഞു. മുൻദിവസം ഇത് 456.25 ദിർഹമായിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഈ മാസം 2ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസം 24 കാരറ്റിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു വില.

ഇതനുസരിച്ച് 10 ഗ്രാം (ഒന്നേകാൽ പവൻ) 22 കാരറ്റ് സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും മാറ്റിവച്ചാൽ പോലും ഏകദേശം 492 ദിർഹത്തിന്റെ ലാഭമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369246/gold-prices-drop-in-dubai-today)