---
title: "  ഹൃദയാഘാതം; സൗദിയിലെ അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു"
english_title: "Malayali teacher passes away in Al-Hasa, Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369248/malayali-teacher-passes-away-in-al-hasa-saudi-arabia-"
published_at: "2026-06-29T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4248bb6ab1d_DEAD_.jpg"
keywords: ["Al-Hasa", "Saudi Arabia", "Death", "Malayali teacher", "Heart attack"]
---

#   ഹൃദയാഘാതം; സൗദിയിലെ അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു

> **Lead Summary:** **സൗദി : ** അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു. തിരുവനന്തപുരം, അമരവിള സ്വദേശി, നന്തൂർകൊല്ല, ബി വി ഭവനിൽ, ഡോ. അൻരൂപ് ബാലചന്ദ്രൻ നായർ ആണ് മരിച്ചത്. അൽ ഹസയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ക്ലിനിക്കൽ ഫാർമസി വിഭാഗം പ്രഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

## Article Content

**സൗദി : ** അൽഹസയിൽ മലയാളി അധ്യാപകൻ അന്തരിച്ചു. തിരുവനന്തപുരം, അമരവിള സ്വദേശി, നന്തൂർകൊല്ല, ബി വി ഭവനിൽ, ഡോ. അൻരൂപ് ബാലചന്ദ്രൻ നായർ ആണ് മരിച്ചത്. അൽ ഹസയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ക്ലിനിക്കൽ ഫാർമസി വിഭാഗം പ്രഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

രണ്ടാഴ്ചകൾക്ക് മുൻപ് താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിൽ മസ്തിഷ്കാഘാതം ഉണ്ടായത്. 14 വർഷത്തിലേറെയായി കിങ് ഫൈസൽ യൂണിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ അൻരൂപിൻറെ സേവനങ്ങൾ പരിഗണിച്ച് സൗദി പ്രീമിയം ഇഖാമ ലഭിച്ചിരുന്നു.

ബാലചന്ദ്രൻ നായർ, വിലാസിനിഅമ്മുക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ചിത്ര (അധ്യാപിക, അൽ ഹസ ദോഹത് അൽ ഇബ്ദാ ഇന്റർനാഷനൽ സ്കൂൾ ). മകൾ: മേഖ അൻരൂപ് ചന്ദ്രൻ (ഷാർജ യൂണിവേഴ്സിറ്റി എൻജിനീയറിങ് വിദ്യാർഥി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369248/malayali-teacher-passes-away-in-al-hasa-saudi-arabia-)