---
title: " അമ്മയുടെ ശ്രദ്ധയൊന്നു തെറ്റി ...! ഒമാനിൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽനിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം"
english_title: "Malayali girl dies tragically after falling from the fifth floor of a building in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369306/malayali-girl-dies-tragically-after-falling-from-the-fifth-floor-of-a-building-in-oman"
published_at: "2026-06-29T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a428aa0e9b12_child_death.jpg"
keywords: ["Latest News", "Malayali Girl Dies", "Accident", "Oman"]
---

#  അമ്മയുടെ ശ്രദ്ധയൊന്നു തെറ്റി ...! ഒമാനിൽ കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽനിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** മസ്കത്ത്: ഒമാനിലെ മസ്കത്തിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലികക്ക് ദാരുണാന്ത്യം. റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയു​ടെയും മകൾ ദക്ഷ പ്രദീപ് (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം.

## Article Content

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലികക്ക് ദാരുണാന്ത്യം. റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയു​ടെയും മകൾ ദക്ഷ പ്രദീപ് (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം.

ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു പ്രദീപ്. അമ്മ ദിവ്യ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാനായി പ്രദീപിന് സമീപത്തേക്ക് പോയ സമയത്താണ് ഉറക്കമുണർന്ന കുട്ടി അമ്മ​യെ കാണാത്ത വെപ്രാളത്തിൽ ജനല്‍ വഴി താഴേക്ക് വീണത്. ​

ബെഡിന് സമീപമായിരുന്നു ജനലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. ഏക മകളായ ദക്ഷയുടെ ദാരുണ മരണത്തിൽ നെഞ്ചുനീറി പിടയുകയാണ് മാതാപിതാക്കളായ പ്രദീപും ദിവ്യയും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കത്ത് കെ.എം.സി.സി റുസൈല്‍ ഏരിയ കെയര്‍ വിങ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369306/malayali-girl-dies-tragically-after-falling-from-the-fifth-floor-of-a-building-in-oman)