---
title: "പ്രവാസി മലയാളി ജിദ്ദയിൽഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali dies of heart attack in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369338/expatriate-malayali-dies-of-heart-attack-in-jeddah"
published_at: "2026-06-30T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a431d6517497_malayali_death.jpg"
keywords: ["Latest News", "Malayali Death", "Heart Attack", "Jeddah"]
---

# പ്രവാസി മലയാളി ജിദ്ദയിൽഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** ജിദ്ദ: മലപ്പുറം നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്നു.

## Article Content

ജിദ്ദ: മലപ്പുറം നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്നു.

പിതാവ്: അക്ബർ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ, മക്കൾ: റിൻഷിദ, റിസ്‌വാൻ, റഷാൻ. ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369338/expatriate-malayali-dies-of-heart-attack-in-jeddah)