---
title: "പ്രവാസികൾക്ക് വൻ ആശ്വാസം; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞു, പുതിയ നിരക്കുകൾ നാളെ മുതൽ!"
english_title: "Fuel prices announced for July in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369442/fuel-prices-announced-for-july-in-the-uae-"
published_at: "2026-06-30T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43723a762a1_PETROL.jpg"
keywords: ["UAE fuel prices July petrol diesel rate drop", "UAE fuel prices", "Abu Dhabi fuel price"]
---

# പ്രവാസികൾക്ക് വൻ ആശ്വാസം; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞു, പുതിയ നിരക്കുകൾ നാളെ മുതൽ!

> **Lead Summary:** **അബുദാബി: **യുഎഇയിൽ അടുത്ത മാസത്തേക്കുള്ള (ജൂലൈ) പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഇന്ധനവില നിർണയ സമിതി പുറത്തുവിട്ട പുതിയ വിവരങ്ങൾ പ്രകാരം എല്ലാ വിഭാഗം പെട്രോളുകൾക്കും ഡീസലിനും ഗണ്യമായ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**അബുദാബി: **യുഎഇയിൽ അടുത്ത മാസത്തേക്കുള്ള (ജൂലൈ) പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഇന്ധനവില നിർണയ സമിതി പുറത്തുവിട്ട പുതിയ വിവരങ്ങൾ പ്രകാരം എല്ലാ വിഭാഗം പെട്രോളുകൾക്കും ഡീസലിനും ഗണ്യമായ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ സൂപ്പർ 98, സ്പെഷൽ 95, ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 55 ഫിൽസ് വീതവും സ്പെഷൽ 95-ന് 54 ഫിൽസും ഡീസലിന് 73 ഫിൽസുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ നാളെ (ബുധൻ) മുതൽ പ്രാബല്യത്തിൽ വരും.

വിവിധ ഇനങ്ങളുടെ പുതുക്കിയ വില വിവരങ്ങൾ (ബ്രാക്കറ്റിൽ ജൂണിലെ നിരക്ക്):

സൂപ്പർ 98: ലിറ്ററിന് 3.40 ദിർഹം (3.95 ദിർഹം)

സ്പെഷൽ 95: ലിറ്ററിന് 3.29 ദിർഹം (3.83 ദിർഹം)

ഇ-പ്ലസ് 91: ലിറ്ററിന് 3.21 ദിർഹം (3.76 ദിർഹം)

ഡീസൽ: ലിറ്ററിന് 3.60 ദിർഹം (4.33 ദിർഹം)

ആഗോള ഊർജ വിപണിയിലെ വില വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ ഓരോ മാസത്തെയും അവസാന വാരം അടുത്ത മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഡീസലിന് വലിയ തോതിൽ വില കുറഞ്ഞത് പൊതുജനങ്ങൾക്കും രാജ്യത്തെ ചരക്കുനീക്ക മേഖലയ്ക്കും വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369442/fuel-prices-announced-for-july-in-the-uae-)