---
title: " ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു"
english_title: "Kottikkal native dies of heart attack in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369545/kottikkal-native-dies-of-heart-attack-in-doha-"
published_at: "2026-06-30T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43ad2875a00_DEAD.jpg"
keywords: ["Kottikkal native", "Death", "Heart attack", "Doha"]
---

#  ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: ** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു . കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരസ്ഥാപന ഉടമ ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**ദോഹ: ** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു . കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരസ്ഥാപന ഉടമ ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു. മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (ഡിജിറ്റൽ ഹെഡ്, സുപ്രഭാതം), പരേതനായ ഇ.പി. ഷാനവാസ് (ഷാനി). ഖബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369545/kottikkal-native-dies-of-heart-attack-in-doha-)