---
title: "നാല് മാസങ്ങൾക്കിപ്പുറം ആശ്വാസം...! ദുബൈയിലെ പെട്രോൾ ഡീസൽ വില കുറഞ്ഞു"
english_title: "Petrol and diesel prices in Dubai have decreased"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369761/petrol-and-diesel-prices-in-dubai-have-decreased"
published_at: "2026-07-01T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6037d56212_8.jpg"
keywords: ["Latest News", "Petrol Diesel Price", "Reduced Prices", "UAE"]
---

# നാല് മാസങ്ങൾക്കിപ്പുറം ആശ്വാസം...! ദുബൈയിലെ പെട്രോൾ ഡീസൽ വില കുറഞ്ഞു

> **Lead Summary:** ദുബൈ: തുടർച്ചയായ നാല് മാസത്തെ വിലവർധനക്ക്​ ശേഷം, രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ആഗോള എണ്ണ വിലയിൽ കുറവുവന്ന പശ്ചാത്തലത്തിൽ യു.എ.ഇ ഫ്യുവൽ പ്രൈസ്​ കമ്മിറ്റി രാജ്യത്ത്​ എല്ലാതരം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്​.

## Article Content

ദുബൈ: തുടർച്ചയായ നാല് മാസത്തെ വിലവർധനക്ക്​ ശേഷം, രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ആഗോള എണ്ണ വിലയിൽ കുറവുവന്ന പശ്ചാത്തലത്തിൽ യു.എ.ഇ ഫ്യുവൽ പ്രൈസ്​ കമ്മിറ്റി രാജ്യത്ത്​ എല്ലാതരം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്​.

2015ൽ യു.എ.ഇ ‘വിപണി അധിഷ്ഠിത ഇന്ധന വിലനിർണയ രീതി’ സ്വീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പ്രതിമാസ വിലക്കുറവുകളിലൊന്നാണ്​ 2026 ജൂലൈയിലേത്​.

ഫെബ്രുവരി 28-ന് മിഡിലീസ്റ്റിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ, യു.എ.ഇയിലെ ചില്ലറ ഇന്ധനവില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് 60 ശതമാനത്തിലധികം ഉയർന്നു. ജൂൺ മാസത്തിലുടനീളം ആഗോള വിപണിയിൽ എണ്ണവില കുറയുന്ന പ്രവണത കാണിച്ചതോടെ, ജൂലൈയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ശക്തമായിരുന്നു.

**ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ**

സൂപ്പർ 98: ജൂലൈയിൽ ലിറ്ററിന് 3.40 ദിർഹം ആയിരിക്കും (ജൂണിൽ ഇത്​ 3.95 ദിർഹമായിരുന്നു).

സ്പെഷൽ 95: ലിറ്ററിന് 3.29 ദിർഹം (ജൂണിൽ 3.83 ദിർഹം)

ഇ-പ്ലസ് 91: ലിറ്ററിന്​ 3.21 ദിർഹം (ജൂണിൽ 3.76 ദിർഹം)

ഡീസൽ: ലിറ്ററിന് 3.6 ദിർഹം (ജൂണിൽ 4.33 ദിർഹം)

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369761/petrol-and-diesel-prices-in-dubai-have-decreased)