---
title: "റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ചു; ഡ്രൈവറടക്കം ഒട്ടറെ പേർക്ക് പരുക്ക്"
english_title: "Truck crashes into bridge under construction in Riyadh; many injured, including the driver."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369776/truck-crashes-into-bridge-under-construction-in-riyadh-many-injured-including-the-driver"
published_at: "2026-07-01T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44fa4462e9f_accident.jpg"
keywords: ["Truck crashes", "Bridge", "Riyadhaccident"]
---

# റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ചു; ഡ്രൈവറടക്കം ഒട്ടറെ പേർക്ക് പരുക്ക്

> **Lead Summary:** റി**യാദ്: **റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ച് അപകടം . ഡ്രൈവറടക്കം നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

## Article Content

റി**യാദ്: **റിയാദിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ട്രക്കിടിച്ച് അപകടം . ഡ്രൈവറടക്കം നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

സംഭവം അറിഞ്ഞയുടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി. പരുക്കേറ്റവർക്ക് സംഭവസ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369776/truck-crashes-into-bridge-under-construction-in-riyadh-many-injured-including-the-driver)