---
title: "അവധി കഴിഞ്ഞ് ജിദ്ദയിലെത്തിയത് ഒരു വർഷം മുൻപ്; മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു "
english_title: "A young Malayali man died in Jeddah due to a stroke."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370027/a-young-malayali-man-died-in-jeddah-due-to-a-stroke"
published_at: "2026-07-02T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a468cd735c9f_jiddah.jpg"
keywords: ["Latest News", "Jeddah", "Obituary"]
---

# അവധി കഴിഞ്ഞ് ജിദ്ദയിലെത്തിയത് ഒരു വർഷം മുൻപ്; മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു 

> **Lead Summary:** **ജിദ്ദ: **മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യിൽതൊടി കരിമ്പനക്കൽ ഷഫീഖ് ജിദ്ദയിൽ മരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് 25 ദിവസത്തോളം ചികിത്സയിലായിരുന്നു.

## Article Content

**ജിദ്ദ: **മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യിൽതൊടി കരിമ്പനക്കൽ ഷഫീഖ് ജിദ്ദയിൽ മരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് 25 ദിവസത്തോളം ചികിത്സയിലായിരുന്നു.

11 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിൽ അൽറാജിഹ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.

പിതാവ്: അയമു. മാതാവ്: കരുവാട്ടിൽ റംല. ഭാര്യ: ഫർസാന തസ്നി ചെറുകോടൻ. മക്കൾ: ലന ഷഫീഖ് (10), അലൻ (അഞ്ച്), സഹോദരങ്ങൾ: ഷിനാസ്, ശരീഫ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370027/a-young-malayali-man-died-in-jeddah-due-to-a-stroke)