---
title: "നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു"
english_title: "A young man from Manjeri passed away in Jeddah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370170/a-young-man-from-manjeri-passed-away-in-jeddah-"
published_at: "2026-07-03T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477b0b0d738_DEAD.jpg"
keywords: ["young man", "Manjeri", "Jeddah", "Heartattack"]
---

# നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ : **ഹൃദയാഘാതത്തെ തുടർന്ന്** ** അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു. മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് ആണ് ജിദ്ദയിലെ ഹയ്യ് സാമറിൽ മരിച്ചത്.

## Article Content

**ജിദ്ദ : **ഹൃദയാഘാതത്തെ തുടർന്ന്** ** അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു. മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് ആണ് ജിദ്ദയിലെ ഹയ്യ് സാമറിൽ മരിച്ചത്.

 ജിദ്ദയിൽ‍ പലചരക്കുകട (ഗ്രോസറി) നടത്തിവരികയായിരുന്നു അർഷദ്. എട്ടുവർഷം മുൻപാണ് സൗദിയിൽ എത്തിയത്. അവിവാഹിതനാണ്. പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദ് ആണ് പിതാവ്.

സഹോദരങ്ങൾ: സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ദീൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുന്നീസ. മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370170/a-young-man-from-manjeri-passed-away-in-jeddah-)