---
title: "പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്"
english_title: "Air India Express resumes Gulf services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370190/air-india-express-resumes-gulf-services"
published_at: "2026-07-03T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0dca2005a_air_india_express.jpg"
keywords: ["Latest News", "Gulf News", "Air India Express", "Gulf Service"]
---

# പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

> **Lead Summary:** **അബുദാബി/ മസ്‌കത്ത്/കുവൈത്ത് സിറ്റി: **അവധിക്കു നാട്ടിലേക്ക് പോരാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പശ്ചിമേഷ്യയിലെ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചു.

## Article Content

**അബുദാബി/ മസ്‌കത്ത്/കുവൈത്ത് സിറ്റി: **അവധിക്കു നാട്ടിലേക്ക് പോരാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പശ്ചിമേഷ്യയിലെ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചു.

യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ പ്രവാസികള്‍ക്ക് ഗുണമാകും. സീസണില്‍ മുന്‍വര്‍ഷങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ ബുക്കിങ് തീര്‍ന്നിരുന്നുവെങ്കില്‍ ഇത്തവണ ആവശ്യക്കാര്‍ക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്.

യുഎഇയില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു. സലാല (ഒമാന്‍), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.

യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയില്‍ 780 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ നടത്തിവരുന്നത്.

മസ്‌കത്ത്-മംഗളൂരു ഇന്നു മുതല്‍ മസ്‌കത്ത്മംഗളൂരു സര്‍വീസും പുനഃസ്ഥാപിച്ചു. ഇന്നലെ മുതല്‍ ആരംഭിച്ച കോഴിക്കോട്-സലാല സര്‍വീസ് ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും.

ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുന്ന കോഴിക്കോട്-കുവൈത്ത് സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരു ദിവസമാണെങ്കിലും മറ്റന്നാള്‍ മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമായി വര്‍ധിപ്പിക്കും.

നാളെ മുതല്‍ ബെംഗളൂരു-കുവൈത്ത് സര്‍വീസ് ആരംഭിക്കും. 7 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിക്കും കുവൈത്ത് സര്‍വീസ് ടെര്‍മിനല്‍ 4 വഴി കുവൈത്തിലേക്കുള്ള എല്ലാ സര്‍വീസുകളും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4 വഴിയായിരിക്കും പ്രവര്‍ത്തിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370190/air-india-express-resumes-gulf-services)