---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു"
english_title: "A young expatriate Malayali died of a heart attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370291/a-young-expatriate-malayali-died-of-a-heart-attack-in-riyadh"
published_at: "2026-07-04T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4863e407a32_death.jpg"
keywords: ["Latest News", "Heart Attack", "Malayali Death", "Riyadh"]
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

> **Lead Summary:** റിയാദ്: എറണാകുളം ആലുവ തായ്​ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അമീർ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

റിയാദ്: എറണാകുളം ആലുവ തായ്​ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അമീർ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. യൂസുഫ് ഖാൻ ആണ് പിതാവ്, മാതാവ്: താഹിറ.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം മുമ്പ് താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കിൽ തഫ്സീർ ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ റെഡ്ക്രസൻറുമായി ബന്ധപ്പെടുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമീർ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി പ്രസിഡൻറ്​ ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, തഫ്സീറിന്റെ സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370291/a-young-expatriate-malayali-died-of-a-heart-attack-in-riyadh)