---
title: "അവധിക്കാലമാണ് ശ്രദ്ധിക്കണം ...! അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകർന്ന് അപകടം; 26 പേർക്ക് പരിക്ക്"
english_title: "Accident at Abha Amusement Park Ride collapses 26 injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370363/accident-at-abha-amusement-park-ride-collapses-26-injured"
published_at: "2026-07-04T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48aa38a7317_accident_saudhi.jpg"
keywords: ["Latest News", "Amusement Park Ride Collapse", "Injured", "Saudi Arabia"]
---

# അവധിക്കാലമാണ് ശ്രദ്ധിക്കണം ...! അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകർന്ന് അപകടം; 26 പേർക്ക് പരിക്ക്

> **Lead Summary:** അബഹ: സൗദിയിലെ അബഹയിൽ ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് തകർന്ന് അപകടം. സ്വിങ് ടവർ റൈഡ് ഓടുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ 26 പേർക്ക് പരിക്കേറ്റു.

## Article Content

അബഹ: സൗദിയിലെ അബഹയിൽ ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് തകർന്ന് അപകടം. സ്വിങ് ടവർ റൈഡ് ഓടുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ 26 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ 26 പേരിൽ 23 പേരും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. മൂന്നുപേർ മാത്രമാണിപ്പോൾ ചികിത്സയിൽ തുടരുന്നത്.

കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽ പെട്ടത്. അപകടം സംഭവിച്ച ഉടനെ തന്നെ പരിക്കേറ്റവരെ മുഴുവനും ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അസീർ ഭരണകൂടം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സമ്മർ വെക്കേഷനിൽ നേരത്തെയും സൗദിയിൽ ഇത്തരം റൈഡ് അപകടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയമായിരുന്നു ത്വാഇഫിലും സമാന രീതിയിൽ അപകടം ഉണ്ടായത്. ബിഗ് പെന്റുലം റൈഡ് തകർന്ന് അന്ന് 23 പേർക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370363/accident-at-abha-amusement-park-ride-collapses-26-injured)