---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിലെ ജോലിസ്ഥലത്ത് മരിച്ചു"
english_title: "expatriate Malayali died of a heart attack at his workplace in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370513/expatriate-malayali-died-of-a-heart-attack-at-his-workplace-in-jeddah"
published_at: "2026-07-04T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4947b11f7da_jeddah.jpg"
keywords: ["Latest News", "Gulf News", "Obituary", "Jeddah"]
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിലെ ജോലിസ്ഥലത്ത് മരിച്ചു

> **Lead Summary:** ജിദ്ദ: പ്രവാസി മലയാളി ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ ആണ് മരിച്ചത് .

## Article Content

ജിദ്ദ: പ്രവാസി മലയാളി ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ ആണ് മരിച്ചത് .

28 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽഖുംറയിൽ അൽഅമൽ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ.

ഭാര്യ: ഫെമിന. മക്കൾ: നിബ്രാസുൽ ഹഖ്, നിയാസുൽ ഹഖ്, നിഹാല, സഹോദരങ്ങൾ: പരേതനായ അലവികുട്ടി, അബ്‌ദുൽ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370513/expatriate-malayali-died-of-a-heart-attack-at-his-workplace-in-jeddah)