---
title: "ലാപ്‌ടോപ്പ് ചതിച്ചു, ലൈവിൽ ലഹരിമരുന്ന് ഉപയോഗം പുറത്തായി; 'എന്റെ കാസെറ്റ്' വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇയിൽ പിടിയിൽ"
english_title: "Malayali vlogger Abdul Hakeem arrested in UAE for drug use during a live stream"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370529/malayali-vlogger-abdul-hakeem-arrested-in-uae-for-drug-use-during-a-live-stream-"
published_at: "2026-07-05T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49bd2895858_hakkeem.jpg"
keywords: ["Latest News", "Gulf News", "UAE", "Malayali Vlogger", "Abdul Hakeem", "Drug Using", "Live Streaming"]
---

# ലാപ്‌ടോപ്പ് ചതിച്ചു, ലൈവിൽ ലഹരിമരുന്ന് ഉപയോഗം പുറത്തായി; 'എന്റെ കാസെറ്റ്' വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇയിൽ പിടിയിൽ

> **Lead Summary:** **യുഎഇ:** ലൈവിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിതന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ് ‘ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ അബ്ദുൽ ഹക്കീം ആണ് പിടിയിലായത്.

## Article Content

**യുഎഇ:** ലൈവിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിതന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ് ‘ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ അബ്ദുൽ ഹക്കീം ആണ് പിടിയിലായത്.

കേരളത്തിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. മുന്നിലിരുന്ന ലാപ്ടോപ്പ് ചതിച്ചതോടെയാണ് സോഷ്യൽമീഡിയയിൽ മനുഷ്യാവകാശപ്രവർത്തകനായി ചമയുന്ന അബ്ദുൽ ഹക്കീമിന്റെ പിന്നാമ്പുറക്കാഴ്ചകൾ ലോകമറിഞ്ഞത്.

യുഎഇയിൽ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമപ്ലാറ്റ്ഫോമായ കിക്കിൽ അറിയാതെ ഹക്കീമിന്റെ വിലരമർന്നു.

ലൈവ് സ്ട്രീമിങിലൂടെ പുറത്ത് വന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. പിന്നാലെ യുഎഇയിൽ നിന്ന് കടക്കാൻ ശ്രമിക്കുനതിനിടെ ഹക്കീമിനെ ഷാർജ പൊലീസ് പിടികൂടിയെന്നാണ് വിവരം.

ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ വൈറലാക്കിയത്.

ലഹരിക്കും, സ്ത്രീകൾക്കെതിരായ അതിക്രമത്തിനും എതിരെയാണ് നിലകൊള്ളുന്നതെന്ന തരത്തിൽ വ്ലോഗിങ് നടത്തുന്ന ഹക്കീമിന് ഇത്തരം സംഘങ്ങളുമായി അടുത്ത് ബന്ധമുണ്ടെന്ന് നേരത്തേ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370529/malayali-vlogger-abdul-hakeem-arrested-in-uae-for-drug-use-during-a-live-stream-)