---
title: "സൗദിക്ക് നേരെ ഹൂതി ഭീഷണി; തിരിച്ചടി ശക്തമായിരിക്കുമെന്ന് സഖ്യസേനയുടെ മുന്നറിയിപ്പ്"
english_title: "Will retaliate if attacked: Saudi issues warning."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370571/will-retaliate-if-attacked-saudi-issues-warning"
published_at: "2026-07-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49fad93cf26_SOUDI.jpg"
keywords: ["Saudi issues warning", "Saudi", "Attack"]
---

# സൗദിക്ക് നേരെ ഹൂതി ഭീഷണി; തിരിച്ചടി ശക്തമായിരിക്കുമെന്ന് സഖ്യസേനയുടെ മുന്നറിയിപ്പ്

> **Lead Summary:** **റിയാദ് : ** സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണ ശ്രമവും സമാനതകളില്ലാത്ത ശക്തിയോടെ നേരിടുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന മുന്നറിയിപ്പ് നൽകി. ഹൂതികളുടെ ഭീഷണി പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷയെ തകർക്കാനുള്ള ശ്രമമാണെന്നു സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.

## Article Content

**റിയാദ് : ** സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണ ശ്രമവും സമാനതകളില്ലാത്ത ശക്തിയോടെ നേരിടുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന മുന്നറിയിപ്പ് നൽകി. ഹൂതികളുടെ ഭീഷണി പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷയെ തകർക്കാനുള്ള ശ്രമമാണെന്നു സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.

സൗദിയിലെ വിമാനത്താവളങ്ങളും കര-കടൽ മേഖലകളിലെ സുപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്നു ഹൂതികൾ വെള്ളിയാഴ്ച ഭീഷണി മുഴക്കിയ സാഹചര്യത്തിലാണു പ്രതികരണം. സമാധാനശ്രമങ്ങളും യെമൻ പ്രതിസന്ധി പരിഹരിക്കാനുള്ള റോഡ്‌മാപ്പും ഹൂതികൾ തള്ളിക്കളഞ്ഞതോടൊപ്പം ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും രാജ്യാന്തര കപ്പൽഗതാഗതത്തെയും ആക്രമിച്ചുവെന്നും അൽ മാലികി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370571/will-retaliate-if-attacked-saudi-issues-warning)