---
title: "തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം"
english_title: "Native of Thalassery collapses and dies in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370761/native-of-thalassery-collapses-and-dies-in-riyadh"
published_at: "2026-07-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b6a97c6c55_death.jpg"
keywords: ["Latest News", "Malayali Native", "Heart Attack", "Saudhi Arabia"]
---

# തലശ്ശേരി സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതം മൂലം

> **Lead Summary:** റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റെസ്റ്റോറൻറിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റെസ്റ്റോറൻറിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ മൊയ്തു പുലിക്കണ്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: താഹിറ, റഹ്മത്ത്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡൻറ് അൻവർ വാരം എന്നിവരുടെ നേതൃത്വത്തിൽ ജാഫർ വീമ്പൂർ, വലീദ് ഖാൻ, മമ്പാട് ശറഫു തേഞ്ഞിപ്പലം, ബന്ധുവായ ഫൈസൽ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370761/native-of-thalassery-collapses-and-dies-in-riyadh)