---
title: "മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ"
english_title: "Attempt to burgle gold shop in Muscat by tunneling in four expatriates arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370950/attempt-to-burgle-gold-shop-in-muscat-by-tunneling-in-four-expatriates-arrested-new"
published_at: "2026-07-07T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cb20b81d95_arrest_oman.jpg"
keywords: ["Latest News", "Arrest", "Theft Case", "Oman"]
---

# മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

> **Lead Summary:** മസ്കത്ത്: മസ്കത്തിലെ മുത്ര വിലായത്തിൽ സ്വർണക്കടയുടെ മതിൽ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, നോർത്ത് അൽ ബാത്തിന, ദോഫാർ പൊലീസ് കമാൻഡുകളുമായി സഹകരിച്ച് നടത്തിയ തിരച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

## Article Content

മസ്കത്ത്: മസ്കത്തിലെ മുത്ര വിലായത്തിൽ സ്വർണക്കടയുടെ മതിൽ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, നോർത്ത് അൽ ബാത്തിന, ദോഫാർ പൊലീസ് കമാൻഡുകളുമായി സഹകരിച്ച് നടത്തിയ തിരച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

കടയുടെ മതിൽ തകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ചതിലൂടെ പ്രതികൾ സ്വത്ത് വകകൾ നശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ഒമാൻ പോലീസ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370950/attempt-to-burgle-gold-shop-in-muscat-by-tunneling-in-four-expatriates-arrested-new)