---
title: "സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം"
english_title: "seven Killed car accident al jaadah mountain road saudi arabias asir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371206/seven-killed-car-accident-al-jaadah-mountain-road-saudi-arabias-asir"
published_at: "2026-07-08T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a16a2d1c83_accident.jpg"
keywords: ["Latest News", "Road Accident", "Saudhi", "Death"]
---

# സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

> **Lead Summary:** അബഹ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ-ജഅ്ദ ചുരം റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. കുടുംബാംഗങ്ങളെ കൂടാതെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.

## Article Content

അബഹ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ-ജഅ്ദ ചുരം റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. കുടുംബാംഗങ്ങളെ കൂടാതെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുടുംബത്തിലെ നാലുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിൽ തകർന്നടിഞ്ഞ നിലയിൽ കിടക്കുന്ന കാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. സിവിൽ ഡിഫൻസും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371206/seven-killed-car-accident-al-jaadah-mountain-road-saudi-arabias-asir)