---
title: "പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ"
english_title: "Abu Dhabi Municipality issues warning to the public regarding unlicensed street vending"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371281/abu-dhabi-municipality-issues-warning-to-the-public-regarding-unlicensed-street-vending"
published_at: "2026-07-09T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f0bacc666a_uae.jpg"
keywords: ["Latest News", "UAE", "Street Vending", "Abu Dhabi Municipality"]
---

# പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

> **Lead Summary:** **അബൂദബി: **ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക വിപണികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി നഗരസഭ.

## Article Content

**അബൂദബി: **ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക വിപണികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി നഗരസഭ.

ഇത്തരം ഇടങ്ങളിലൂടെ വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ക്ക് ഒരുവിധ ഗുണനിലവാര പരിശോധനയോ സുരക്ഷാ മേല്‍നോട്ടമോ ഉണ്ടാകാറില്ല. ഇവ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാണ്​.

സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങള്‍ ഉറപ്പുവരുത്താന്‍ ഔദ്യോഗിക ലൈസന്‍സുള്ള വിപണന കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണം.

നഗരത്തിന്റെ പൊതുവായ ഭംഗി തകര്‍ക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമായ അനധികൃത കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരമറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371281/abu-dhabi-municipality-issues-warning-to-the-public-regarding-unlicensed-street-vending)