---
title: "ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു"
english_title: "Young expatriate Malayali dies of heart attack in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371371/young-expatriate-malayali-dies-of-heart-attack-in-jubail"
published_at: "2026-07-09T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f4e64ecbff_gcc_obituary.jpg"
keywords: ["Latest News", "Gulf News", "Obituary", "Saudi Arabia"]
---

# ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: **പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി കളരിക്കൽ വീട്ടിൽ രാജേഷ് കുമാർ ആണ് മരിച്ചത്.

## Article Content

**ജുബൈൽ: **പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി കളരിക്കൽ വീട്ടിൽ രാജേഷ് കുമാർ ആണ് മരിച്ചത്.

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ശിവരാജൻ ജനാർദ്ദനൻ -മാതാവ്: സുകുമാരി , ഭാര്യ: പുഷ്പജ. അവനി, ആര്യൻ എന്നിവർ മക്കളാണ്.

നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371371/young-expatriate-malayali-dies-of-heart-attack-in-jubail)