---
title: " ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം: പ്രവാസി  മലയാളി ദുബായിൽ അന്തരിച്ചു"
english_title: "Heart attack: Expatriate Malayali passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371545/heart-attack-expatriate-malayali-passes-away-in-dubai-"
published_at: "2026-07-10T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50767299b5b_DEAD.jpg"
keywords: ["Death", "Heart attack", "Expatriate Malayali", "UAE"]
---

#  ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം: പ്രവാസി  മലയാളി ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ് : **പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു. ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു . കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ ആണ് മരിച്ചത്.

## Article Content

**ദുബായ് : **പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു. ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു . കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ ആണ് മരിച്ചത്.

കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പതിവുപോലെ ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഹൃദയാഘാതം.

സി.പി.ജോൺസൺ-ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്. ഭാര്യ-റിയ എലിസബത്ത്. മകൾ-ഇവലിന മറിയം രഞ്ജിൻ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ രഞ്ജിൻ മികച്ച ഗായകനുമാണ്.

ദുബായ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ ട്രഷററായും കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. പ്രവാസലോകത്തെ ആത്മീയ-സാമൂഹിക-കലാ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371545/heart-attack-expatriate-malayali-passes-away-in-dubai-)