---
title: "ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ"
english_title: "Massive drug bust in Oman; Two expatriates arrested with narcotics"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371557/massive-drug-bust-in-oman-two-expatriates-arrested-with-narcotics"
published_at: "2026-07-10T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507d1ccdc02_jlkihjkl.jpg"
keywords: ["Latest news", "Massive drug", "Oman", "Narcotics", "Arrest"]
---

# ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

> **Lead Summary:** മസ്കറ്റ്: **[**മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

മസ്കറ്റ്: **[**മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികൾ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371557/massive-drug-bust-in-oman-two-expatriates-arrested-with-narcotics)