---
title: "പ്രവാസികൾക്ക് ആശ്വാസം; സഹൽ ആപ്പിലൂടെ ഇനി റസിഡൻസി സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം"
english_title: "Residency certificate can now be downloaded through the Sahal app."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371558/residency-certificate-can-now-be-downloaded-through-the-sahal-app"
published_at: "2026-07-10T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507d50eacff_UAE.jpg"
keywords: ["Residency Certificate", "Sahal App", "Kuwait City"]
---

# പ്രവാസികൾക്ക് ആശ്വാസം; സഹൽ ആപ്പിലൂടെ ഇനി റസിഡൻസി സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

> **Lead Summary:** **കുവൈത്ത് സിറ്റി: ** സഹൽ ആപ്പിലൂടെ ഇനി റസിഡൻസി സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. ഇതിനായുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** സഹൽ ആപ്പിലൂടെ ഇനി റസിഡൻസി സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. ഇതിനായുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു.

പുതിയ ഇലക്ട്രോണിക് സേവനം പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ രീതിയിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെയും നടപടികൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമാണ് പുതിയ സേവനം. പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ സഹൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371558/residency-certificate-can-now-be-downloaded-through-the-sahal-app)