---
title: "അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത; കുവൈത്തിൽ താപനില കുതിച്ചുയരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് "
english_title: "Dust storms possible; heatwave to continue, says Meteorological Department"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371559/dust-storms-possible-heatwave-to-continue-says-meteorological-department-NEW"
published_at: "2026-07-10T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507eec5c9e1_MB.jpg"
keywords: ["Dust storms", "Heatwave", "Meteorological Department", "Kuwait City"]
---

# അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത; കുവൈത്തിൽ താപനില കുതിച്ചുയരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് 

> **Lead Summary:** **കുവൈത്ത് സിറ്റി: ** രാജ്യത്ത് വരുംദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതികഠിനമായ ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും തുടരുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** രാജ്യത്ത് വരുംദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതികഠിനമായ ചൂടും പൊടി നിറഞ്ഞ അന്തരീക്ഷവും തുടരുമെന്ന് അധികൃതർ അറിയിച്ചു.

നേരിയ തോതിലോ മിതമായ തോതിലോ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടവേളകളിൽ കാറ്റിന്റെ വേഗത വർധിച്ചേക്കാം. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും, കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി വ്യക്തമാക്കി.

വെള്ളിയാഴ്ച ദിവസങ്ങളിൽ പകൽ സമയത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിലെ കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാൻ സാധ്യതയുണ്ട്.

ശനിയാഴ്ച താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയിലെ താപനില 32 മുതൽ 34 ഡിഗ്രി വരെയായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371559/dust-storms-possible-heatwave-to-continue-says-meteorological-department-NEW)