---
title: "പ്രവാസികള്‍ക്ക് ഹാപ്പി ന്യൂസ്; യുഎഇ-ഇന്ത്യ റിട്ടേൺ വിമാന ടിക്കറ്റ് നിരക്കില്‍ 30 ശതമാനം കുറവ്, ഈ അവസരം കുറച്ച് ദിവസങ്ങളില്‍ മാത്രം "
english_title: "30% reduction in UAE-India flight ticket fares"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371683/30-reduction-in-uae-india-flight-ticket-fares"
published_at: "2026-07-10T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08146bad8bd_flight.jpg"
keywords: ["Latest News", "UAE", "Flight Ticket Price", "Gulf"]
---

# പ്രവാസികള്‍ക്ക് ഹാപ്പി ന്യൂസ്; യുഎഇ-ഇന്ത്യ റിട്ടേൺ വിമാന ടിക്കറ്റ് നിരക്കില്‍ 30 ശതമാനം കുറവ്, ഈ അവസരം കുറച്ച് ദിവസങ്ങളില്‍ മാത്രം 

> **Lead Summary:** യുഎഇ-: യുഎഇ-ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് നിരക്കില്‍ മുപ്പത് ശതമാനം കുറവ്. ജൂലൈയില്‍ റിട്ടേണ്‍ വിമാനങ്ങളുടെ നിരക്ക് 1029 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ക്ക് ഈ മാസം അനുയോജ്യമായ സമയമാണ്. നൂറുകണക്കിന് ദിര്‍ഹം ലാഭിക്കാന്‍ ഇപ്പോള്‍ കഴിയും.

## Article Content

യുഎഇ-: യുഎഇ-ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് നിരക്കില്‍ മുപ്പത് ശതമാനം കുറവ്. ജൂലൈയില്‍ റിട്ടേണ്‍ വിമാനങ്ങളുടെ നിരക്ക് 1029 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ക്ക് ഈ മാസം അനുയോജ്യമായ സമയമാണ്. നൂറുകണക്കിന് ദിര്‍ഹം ലാഭിക്കാന്‍ ഇപ്പോള്‍ കഴിയും.

റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 20 മുതല്‍ 30 വരെ വര്‍ധിക്കുന്നതിനാല്‍ ആളുകള്‍ പലപ്പോഴും യാത്ര പോകാതെ മാറ്റി വെയ്ക്കാറുണ്ടായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുള്ള യാത്രാ നിരക്കുകളിലാണ് 1000 ദിര്‍ഹം കുറവാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്നാല്‍ തെക്കന്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുള്ള യാത്രാ നിരക്കില്‍ മാറ്റമില്ല.

ജൂലൈയിലെ കുറച്ച് ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ അവസരം ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസമാകുമ്പോഴേക്കും ടിക്കറ്റ് വീണ്ടും ഉയരും എന്നും റിപ്പോർട്ടുണ്ട്.

ജൂലൈ 21 മുതൽ 31വരെ അഹമ്മദാബാദില്‍ നിന്ന് യുഎഇയിലേക്ക് ഏകദേശം 26,712-26,742 രൂപ വരെ (1029 ദിര്‍ഹം)യാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് 27006.55 രൂപയും (1041 ദിര്‍ഹം), മുംബൈയില്‍ നിന്ന് ഏകദേശം 27862.66 രൂപയും (1074 ദിര്‍ഹം), പൂനെയില്‍ നിന്ന് ഏകദേശം 28900.39 രൂപയും (1114 ദിര്‍ഹം), ബെംഗളൂരുവില്‍ നിന്ന് 36034.67 രൂപയും (1389 ദിര്‍ഹം), കോഴിക്കോട് നിന്ന് 40937.88 രൂപയും (1578 ദിര്‍ഹം), മംഗളൂരുവില്‍ നിന്ന് 50017.89 രൂപയും (1928 ദിര്‍ഹം) ആണ് ടിക്കറ്റ് നിരക്ക് വരുന്നതെന്ന് ബുക്കിങ് ആപ്പിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ വിശകലനം പ്രകാരം വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയിൽ നിന്നുള്ള നിരക്കുകള്‍ കുവാണെന്ന് കാണിക്കുന്നു. കേരളം, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രാ നിരക്ക് കൂടുതല്‍ ആണ്. ഇതിനാല്‍ വിനോദസഞ്ചാരികള്‍ യാത്ര മാറ്റി വെയ്ക്കുകയാണ്.

ജൂണിലും യാത്രാ നിരക്ക് 20 മുതല്‍ 30 ശതമാനം വരെ കൂടുതലായിരുന്നു എന്നും ഖലീജ് ടൈംസ് നടത്തിയ വിശകലനത്തില്‍ പറയുന്നു. അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞതിനാലാണ് ഇത്തരത്തില്‍ ടിക്കറ്റ് നിരക്കില്‍ താത്കാലിക ഇടിവ് ഉണ്ടായിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ ഓഗസ്റ്റില്‍ വീണ്ടും യാത്രാ നിരക്ക് ഉയരുമെന്നും വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371683/30-reduction-in-uae-india-flight-ticket-fares)