---
title: "ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു"
english_title: "Alappuzha Native Noushad Dies of Heart Attack in Jeddah, Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371859/alappuzha-native-noushad-dies-heart-attack-jeddah"
published_at: "2026-07-11T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52151bd6665_death.jpg"
keywords: ["Jeddah News", "Alappuzha Death", "Noushad", "Saudi Arabia", "Heart Attack", "Malayali Death Jeddah", "KMC KK Jeddah", "Gulf News"]
---

# ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ നൗഷാദ് ആണ് അന്തരിച്ചത്. ജിദ്ദക്കടുത്തുള്ള റാബക്കിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ചികിത്സക്കിടെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

## Article Content

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ജിദ്ദയിൽ അന്തരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ നൗഷാദ് ആണ് അന്തരിച്ചത്. ജിദ്ദക്കടുത്തുള്ള റാബക്കിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ചികിത്സക്കിടെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ്: പരേതനായ പാണ്ടികശാല ആലികുട്ടി. ഭാര്യ: സുബീന, മകൾ: റുബീന നൗഷാദ്. സഹോദരങ്ങൾ ഷീജ, സോഫിയ, ഷാജി, സുഹൈൽ, സഹൽ, സൂര്യ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371859/alappuzha-native-noushad-dies-heart-attack-jeddah)