---
title: "35 വർഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു"
english_title: "Thiruvananthapuram Man Dies in Riyadh, Body Repatriated with Help of Keli"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371910/riyadh-babu-narayanan-thiruvananthapuram-body-repatriated-keli"
published_at: "2026-07-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52582769c63_death_malayali.jpg"
keywords: ["Riyadh", "Thiruvananthapuram", "Babu Narayanan", "Expatriate death", "Keli", "Riyadh Death", "Pravasi", "Thiruvananthapuram", "Keli Charity", "Gulf News", "Repatriation"]
---

# 35 വർഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

> **Lead Summary:** റിയാദ്: അസുഖബാധിതനായി റിയാദിൽ മരിച്ച തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണ​െൻറ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ബാബു നാരായണൻ.

## Article Content

റിയാദ്: അസുഖബാധിതനായി റിയാദിൽ മരിച്ച തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണ​െൻറ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ബാബു നാരായണൻ.

പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം, പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക ക്രമീകരണങ്ങളും വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ആവശ്യമായ ഏകോപനവും സഹായവും നൽകിയതിനെ തുടർന്നാണ് മൃതദേഹം എത്രയും വേഗം തിരുവനന്തപുരത്തെ കുടുംബവീട്ടിൽ എത്തിക്കാനായത്. പരേതനായ നാരായണ​െൻറ മകനാണ്. ഭാര്യ: ടി. രമ്യ, മക്കൾ: രാഹുൽ, ഗോകുൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371910/riyadh-babu-narayanan-thiruvananthapuram-body-repatriated-keli)