---
title: "ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു"
english_title: "Former Qatar Emir Sheikh Hamad Bin Khalifa Al Thani Dies At 74"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371997/qatar-former-emir-sheikh-hamad-bin-khalifa-al-thani-dies"
published_at: "2026-07-12T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a535910be11d_ameer.jpg"
keywords: ["Qatar News", "Sheikh Hamad", "Father Emir", "Sheikh Tamim", "GCC News", "Qatar"]
---

# ഖത്തറിന്റെ ശിൽപി വിടവാങ്ങി: മുൻ അമീർ ഷെയ്ഖ് ഹമദ് അന്തരിച്ചു

> **Lead Summary:** **ദോഹ : **ഖത്തറിനെ ആധുനികവും ശക്തവുമായ രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീർ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് അമീരി ദിവാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

**ദോഹ : **ഖത്തറിനെ ആധുനികവും ശക്തവുമായ രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീർ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് അമീരി ദിവാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. തുടർന്ന് ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ ഭരണച്ചുമതല തന്റെ നാലാമത്തെ മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറി അദ്ദേഹം അധികാരമൊഴിയുകയായിരുന്നു.

രാജ്യത്തിനും അറബ്, ഇസ്‌ലാമിക ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും സത്കർമങ്ങളെയും അമീരി ദിവാൻ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371997/qatar-former-emir-sheikh-hamad-bin-khalifa-al-thani-dies)