---
title: "സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ"
english_title: "Saudi Arabia Arrests 15430 Expats In One Week For Visa Violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372183/saudi-arrests-15430-expats-visa-violation-one-week"
published_at: "2026-07-13T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bf1272db8_saudi-arrests-15430-expats-visa-violation-one-week.jpg"
keywords: ["Saudi News", "Saudi Arabia Arrest", "Iqama Violation", "Riyadh"]
---

# സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,430 പേർ

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ നടക്കുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ പുതിയ കണക്കുകൾ പുറത്ത്. രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 15,430 പേരെയാണ് സൗദി ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ നടക്കുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ പുതിയ കണക്കുകൾ പുറത്ത്. രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 15,430 പേരെയാണ് സൗദി ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.

ഇവരിൽ 7,913 പേർ താമസ നിയമലംഘകരും 4,037 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും 3,480 പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച 1,542 പേരെയും പിടികൂടി. ഇവരിൽ 53 ശതമാനം ഇത്യോപ്യൻ പൗരന്മാരും 46 ശതമാനം യെമൻ പൗരന്മാരുമാണ്.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 30 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകരെ സഹായിച്ചതിന് 27 പേരെയും പിടികൂടി. പിടിക്കപ്പെട്ടവരിൽ 11,800പേരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമലംഘകർക്ക് താമസവും ജോലിയും അഭയവും നൽകുന്നത് ഗുരുതര കുറ്റമാണെന്നും ഇതിന് 15 വർഷം വരെ തടവും 10ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372183/saudi-arrests-15430-expats-visa-violation-one-week)