---
title: "ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു"
english_title: "Malayali Youth Mohammed Faheem Dies of Heart Attack in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372202/malayali-youth-dies-heart-attack-ajman-mohammed-faheem"
published_at: "2026-07-13T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54e1b22542c_malayali-youth-dies-heart-attack-ajman-mohammed-faheem.jpg"
keywords: ["Ajman News", "Malayali Death", "Heart Attack UAE", "Thrissur", "Pravasi"]
---

# ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ അന്തരിച്ചു

> **Lead Summary:** അജ്മാൻ: യുഎഇയിലെ അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം സ്വദേശി തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം ആണ് മരിച്ചത്.

## Article Content

അജ്മാൻ: യുഎഇയിലെ അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം സ്വദേശി തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം ആണ് മരിച്ചത്.

അജ്മാനിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ ഹൃദയാഘാതം സ്ഥിരീകരിച്ചു.മൃതദേഹം നിലവിൽ അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. മാതാവ്: സഫിയ. വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഫഹീമിന്റെ പെട്ടെന്നുള്ള വിയോഗം നാട്ടിലും പ്രവാസലോകത്തും വലിയ ദുഃഖമുണ്ടാക്കി. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നാട്ടുകാരും സുഹൃത്തുക്കളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372202/malayali-youth-dies-heart-attack-ajman-mohammed-faheem)