---
title: "സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു "
english_title: "Saudi Air Defence Intercepts Houthi Missiles Targeting Southern Regions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372282/saudi-air-defence-intercepts-houthi-missiles-airports-closed"
published_at: "2026-07-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c793ce077_saudi-air-defence-intercepts-houthi-missiles-airports-closed.jpg"
keywords: ["Latest news", "Saudi Arabia", "Missile Attack", "Air Defence"]
---

# സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു 

> **Lead Summary:** റിയാദ്: **[** സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു.ദക്ഷിണ മേഖല ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ഭീഷണിയെ സമയോചിതമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

## Article Content

റിയാദ്: **[** സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു.ദക്ഷിണ മേഖല ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ഭീഷണിയെ സമയോചിതമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

> ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് ആകാശത്ത് വെച്ച് തന്നെ വ്യോമപ്രതിരോധ സംവിധാനം നശിപ്പിച്ചു." രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണ്" എന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.അതേസമയം മുൻകരുതൽ നടപടിയായി അബഹ, നജ്‌റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372282/saudi-air-defence-intercepts-houthi-missiles-airports-closed)