---
title: "  മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ "
english_title: "Malayali Pilgrim Khadeeja Dies At Jeddah Airport After Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372512/jeddah-airport-malayali-pilgrim-khadeeja-dies-umrah"
published_at: "2026-07-15T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5741de1592c_jeddah-airport-malayali-pilgrim-khadeeja-dies-umrah.jpg"
keywords: ["Jeddah News", "Malayali Death Saudi", "Umrah Pilgrim"]
---

#   മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങാനിരിക്കെ 

> **Lead Summary:** **ജിദ്ദ : **ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ ആണ് മരിച്ചത്. യാത്ര പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായിരുന്നു.

## Article Content

**ജിദ്ദ : **ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീർഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ ആണ് മരിച്ചത്. യാത്ര പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായിരുന്നു.

ചെക്ക് ഇൻ നടപടികൾക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ വേഗത്തിലാക്കാൻ ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ്: പരേതനായ കെ.ബി അലി. മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന. മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബുബക്കർ, ഹസീന.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372512/jeddah-airport-malayali-pilgrim-khadeeja-dies-umrah)