---
title: "വേനൽച്ചൂട് തുടരുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത"
english_title: "UAE Weather Today: Temperature Hits 47C With Rain And Dust Storms Forecast"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372514/UAE-Weather-Dubai-Heat-UAE-Rain-Forecast-Dust-Storm-UAE-Temperature-new"
published_at: "2026-07-15T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5745274990e_uae-weather-today-heat-rain-dust-storm-47c.jpg"
keywords: ["UAE Weather", "Dubai Heat", "UAE Rain Forecast", "Dust Storm", "UAE Temperature"]
---

# വേനൽച്ചൂട് തുടരുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

> **Lead Summary:** **ദുബായ് : ** രാജ്യത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ, വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന കാർമേഘങ്ങളാണ് മഴയ്ക്ക് കാരണമാകുക. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഇതിനൊപ്പം ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

## Article Content

**ദുബായ് : ** രാജ്യത്ത് കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെ, വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന കാർമേഘങ്ങളാണ് മഴയ്ക്ക് കാരണമാകുക. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഇതിനൊപ്പം ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. എന്നാൽ ചില സമയങ്ങളിൽ ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിപ്രാപിക്കും. പ്രത്യേകിച്ച് തെക്കൻ മേഖലകളിലാണ് പൊടിക്കാറ്റ് കൂടുതൽ രൂക്ഷമാകാൻ സാധ്യത.

 റാസൽഖൈമ, ലിവ എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.അബുദാബി, ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ, അൽ ഐൻ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും, അജ്മാൻ, അൽ റുവൈസ്, അൽ സില എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം.

രൂക്ഷമായ ചൂടും പൊടിക്കാറ്റും കണക്കിലെടുത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹനമോടിക്കുന്നവർ കുറഞ്ഞ ദൃശ്യപരത കാരണം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372514/UAE-Weather-Dubai-Heat-UAE-Rain-Forecast-Dust-Storm-UAE-Temperature-new)