---
title: "പ്രവാസി മലയാളി അജ്മാനിൽ മരിച്ചു"
english_title: "Kerala Expat Salih Passes Away in Ajman Due to Breathing Issues"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372522/ajman-malayali-expat-salih-dies-breathing-issue-"
published_at: "2026-07-15T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a574de6dd110_ajman-malayali-expat-salih-dies-breathing-issue.jpg"
keywords: ["UAE News", "Malayali Expat", "Kodungallur", "Ajman"]
---

# പ്രവാസി മലയാളി അജ്മാനിൽ മരിച്ചു

> **Lead Summary:** **അജ്മാൻ ( യു.എ.ഇ) : **പ്രവാസി മലയാളി അജ്മാനിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പുതിയകാവ് സെന്ററിന് തെക്ക് വശം താമസിക്കുന്ന മുളംപറമ്പിൽ യുസഫ് മകൻ സാലിഹ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വച്ച് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സാലിഹിനെ ഉടൻ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നൽകിയ അടിയന്തര ചികിത്സ ഫലം കാണാതെ സാലിഹ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

## Article Content

**അജ്മാൻ ( യു.എ.ഇ) : **പ്രവാസി മലയാളി അജ്മാനിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പുതിയകാവ് സെന്ററിന് തെക്ക് വശം താമസിക്കുന്ന മുളംപറമ്പിൽ യുസഫ് മകൻ സാലിഹ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വച്ച് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സാലിഹിനെ ഉടൻ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നൽകിയ അടിയന്തര ചികിത്സ ഫലം കാണാതെ സാലിഹ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാലിഹിന്റെ മാതാവ്: ഐഷാബി. ഭാര്യ: ജാസ്മിൻ. മൂന്ന് മക്കളുണ്ട്. മൃതദേഹം നിലവിൽ അജ്മാനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരവും നയതന്ത്രപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സാമൂഹിക സംഘടനകളും ചേർന്ന് നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372522/ajman-malayali-expat-salih-dies-breathing-issue-)