---
title: "ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി  മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "18 Year Old Girl Dies In Jet Ski Accident On Birthday In Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372712/dubai-jet-ski-accident-18-year-old-girl-dies-birthday-"
published_at: "2026-07-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5885f3821e2_dubai-jet-ski-accident-18-year-old-girl-dies-birthday.jpg"
keywords: ["Dubai", "Jet Ski Accident", "Mauritius", "Dubai Police", "Marine Rescue"]
---

# ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി  മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **ദുബായ് : **പതിനെട്ടാം ജന്മദിനം ആഘോഷിക്കാനെത്തിയ യുവതിക്ക് കടലിൽ ദാരുണാന്ത്യം. വിനോദയാത്രയ്ക്കിടെ ജെറ്റ് സ്കി നിയന്ത്രണം വിട്ട് പാറക്കെട്ടിലിടിച്ചാണ് 18 വയസ്സുകാരി മരിച്ചത്.

## Article Content

**ദുബായ് : **പതിനെട്ടാം ജന്മദിനം ആഘോഷിക്കാനെത്തിയ യുവതിക്ക് കടലിൽ ദാരുണാന്ത്യം. വിനോദയാത്രയ്ക്കിടെ ജെറ്റ് സ്കി നിയന്ത്രണം വിട്ട് പാറക്കെട്ടിലിടിച്ചാണ് 18 വയസ്സുകാരി മരിച്ചത്.

മൗറീഷ്യസിൽ നിന്ന് ദുബായിലെത്തിയതായിരുന്നു പെൺകുട്ടി.  പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് ജെറ്റ് സ്കിയിൽ കടലിൽ ഇറങ്ങി. തിരികെ വരുന്നതിനിടെയാണ് അപകടം. ജെറ്റ് സ്കി ഓടിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായത്.

ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് തെറിച്ചുവീണ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങി മരിക്കുകയായിരുന്നു . കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ദുബായ് പോലീസ് മറൈൻ റെസ്ക്യൂ ടീം അതിസാഹസികമായി രക്ഷപ്പെടുത്തി.

സുഹൃത്തിനെ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ജെറ്റ് സ്കി പോലുള്ള വാട്ടർ സ്പോർട്സ് ഉപയോഗിക്കുമ്പോൾ മതിയായ പരിശീലനവും ലൈഫ് ജാക്കറ്റും നിർബന്ധമാണെന്ന് ദുബായ് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

 ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് തുറമുഖം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദുബായ് പൊലീസിന്റെ വിക്ടിം സപോർട്ട് ടീം ഏറ്റവും വൈകാരികമായി കൈകാര്യം ചെയ്ത കേസുകളിലൊന്നാണിതെന്ന് ഫസ്റ്റ് ലഫ്. മീര അൽ ഹദാദ് പറഞ്ഞു. കടൽ അപകടങ്ങളിൽപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും നിയമപരവുമായ എല്ലാ പിന്തുണയും നൽകാൻ ക്യാപ്റ്റൻ വലീദ്, മേജർ ഖലീൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘം സജീവമായി രംഗത്തുണ്ട്.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372712/dubai-jet-ski-accident-18-year-old-girl-dies-birthday-)