---
title: "യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ  പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ് "
english_title: "UAE Launches 5 Year Multiple Entry Tourist Visa For Foreign Visitors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372723/uae-5-year-multiple-entry-tourist-visa-dubai-gdrfa-"
published_at: "2026-07-16T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588d138e26b_uae-5-year-multiple-entry-tourist-visa-dubai-gdrfa-.jpg"
keywords: ["UAE Visa", "Dubai", "Multiple Entry", "Tourism"]
---

# യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ  പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ് 

> **Lead Summary:** **ദുബായ് : **വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത.** **വിദേശ വിനോദസഞ്ചാരികൾക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസയുമായി യുഎഇ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**ദുബായ് : **വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത.** **വിദേശ വിനോദസഞ്ചാരികൾക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസയുമായി യുഎഇ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം അറിയിച്ചത്.

ഈ വീസ ലഭിക്കുന്നതിന് സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. പുതിയ സംവിധാനത്തിലൂടെ ഓരോ സന്ദർശനത്തിലും 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ സഞ്ചാരികൾക്ക് സാധിക്കും. ആവശ്യമെങ്കിൽ കാലാവധി മറ്റൊരു 90 ദിവസത്തേക്ക് കൂടി നീട്ടി നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ടാകില്ല.

ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനം എന്നിവയ്ക്കായി യുഎഇയിൽ പതിവായി വന്നുപോകുന്നവർക്ക് ഈ വിസ ഏറെ ഗുണം ചെയ്യും. സ്പോൺസർ, ആതിഥേയൻ എന്നിവരുടെ അനുമതി ആവശ്യമില്ലാത്തതിനാൽ അപേക്ഷാ പ്രക്രിയയും ലളിതമാണ്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

പാസ്പോർട്ട്, ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രധാന രേഖകൾ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വിദേശ നിക്ഷേപം ആകർഷിക്കുകയുമാണ് പുതിയ വിസയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372723/uae-5-year-multiple-entry-tourist-visa-dubai-gdrfa-)